മുന്‍ എംഎല്‍എ എം സി കമറുദീനും പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍

Update: 2025-04-09 13:10 GMT
മുന്‍ എംഎല്‍എ എം സി കമറുദീനും പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം സി കമറുദീനും ഫാഷന്‍ ഗോള്‍ഡ് എംഡി ടി കെ പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍. നിയമവിരുദ്ധ പണമിടപാടിന്റെ പേരിലാണ് നടപടി. മലബാര്‍ ഫാഷന്‍ ഗോള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് എം സി കമറുദീനും പൂക്കോയ തങ്ങള്‍ക്കുമെതിരായി 210 കേസുകളാണ് കേരളത്തിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി നിലവിലുള്ളത്. ഈ കേസുകളെ പിന്തുടര്‍ന്നുകൊണ്ട് ഇഡി നടത്തിയ പരിശോധനയിലാണ് എം സി കമറുദീനും പൂക്കോയ തങ്ങളും കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടി ഇടപെട്ടിട്ടുണ്ട് എന്ന സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏഴാം തീയതിയായിരുന്നു അറസ്റ്റ്. ഇന്നലെ ഇരുവരെയും കോഴിക്കോട് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

Similar News