കോഴിക്കോട്: മുസ്‌ലിം സര്‍വീസ് സൊസൈറ്റി അരീക്കാട് യൂണിറ്റ് വനിതാ വിങ് മയ്യത്ത് പരിപാലന ക്ലാസും ക്വിസ് മല്‍സരവും സംഘടിപ്പിച്ചു. എംഎസ്എസ് ജില്ലാ പ്രസിസന്റ് മന്‍സൂര്‍ അഹ്‌മദ് ചടങ്ങ് ഉല്‍ഘാടനം ചെയ്തു. മയ്യത്ത് പരിപാലനത്തെക്കുറിച്ച് എന്‍ വി ഫാത്തിമ തിരുവണ്ണൂര്‍ ക്ലാസ്സെടുത്തു. താഹിറ മുജീബ് ക്വിസ് മത്സര പരിപാടിക്ക് നേതൃത്വം നല്‍കി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസിഡന്റ് സി എ സിജ്റത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി നഫ്‌സീന, അരീക്കാട് ഏരിയ പ്രസിഡന്റ് പി പി അബ്ദുല്‍ അസിസ്, സെക്രട്ടറി പി ടി സിദ്ദിഖ്, ട്രഷര്‍ ഐ പി ഉസ്മാന്‍കോയ, എന്‍ വി സക്കീന സംസാരിച്ചു.