മാവേലി എക്‌സ്പ്രസ് തട്ടി വയോധികയും പതിനഞ്ചുകാരിയും മരിച്ചു

Update: 2025-03-12 17:49 GMT

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയ്ന്‍ തട്ടി വയോധികയും ബന്ധുമായ പതിനഞ്ചുകാരിയും മരിച്ചു. വര്‍ക്കല സ്വദേശി കുമാരി(65), സഹോദരിയുടെ മകള്‍ അമ്മു (15) എന്നിവരാണ് മരിച്ചത്. അയന്തി പാലത്തിനുസമീപം മാവേലി എക്‌സ്പ്രസ് ഇടിച്ചാണ് അപകടം. ക്ഷേത്രത്തിലേക്ക് പോകാന്‍ പാളം മുറിച്ചുകടക്കുമ്പോഴാണ് ട്രെയിന്‍ തട്ടിയതെന്ന് പോലിസ് അറിയിച്ചു.