പള്ളി നിര്‍മാണം തടയണമെന്ന് ഹിന്ദുത്വര്‍; ഭീഷണിപ്പെടുത്തിയാല്‍ പോലിസില്‍ പരാതി നല്‍കുമെന്ന് മജിസ്‌ട്രേറ്റ്
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ മുസ്‌ലിം പള്ളിയുടെ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ നല്‍കിയ നിവേദനം സിറ്റി മജിസ്‌ട്രേറ്റ് ബ്രിജേന്ദ്ര കുമാര്‍ തള്ളി. സര്‍ക്കാര്‍ ഭൂമിയില്‍ നിയമവിരുദ്ധമായി പള്ളി നിര്‍മിക്കുകയാണെന്നാണ് ഹിന്ദു ജാഗരണ്‍ സമിതി എന്ന ഹിന്ദുത്വ സംഘടന ആരോപിച്ചത്. തുടര്‍ന്ന് അവര്‍ സംഘം ചേര്‍ന്ന് സിറ്റി മജിസ്‌ട്രേറ്റിനെ സമീപിച്ചു. പള്ളി നിര്‍മിക്കുന്നത് സര്‍ക്കാര്‍ ഭൂമിയില്‍ അല്ലെന്നും സ്വകാര്യഭൂമിയിലാണെന്നും മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി.
हिंदू जागरण समिति के अध्यक्ष को सिटी मजिस्ट्रेट ने सिखाया सबक, वीडियो जमकर हो रहा वायरल.
— Ashraf Hussain (@AshrafFem) August 21, 2025
दरअसल ख़बर मऊ से है, जहाँ हिंदू जागरण समिति के कार्यकर्ताओं ने किसी ज़मीन को सरकारी बताकर उसपर अवैध निर्माण ककिये जाने कि शिकायत कि थी, लेकिन जाँच में ज़मीर सरकारी नहीं पाई गई।
जिसके बाद… pic.twitter.com/3kaU9o8rE9
അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാലും പള്ളി നിര്‍മാണം തടയണമെന്ന് ഹിന്ദുത്വര്‍ ആവശ്യപ്പെട്ടു. പള്ളികള്‍ നിര്‍മിക്കാന്‍ ആരെയും അനുവദിക്കരുതെന്നായിരുന്നു ആവശ്യം. എന്നാല്‍, തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ പോലിസില്‍ പരാതി നല്‍കുമെന്നാണ് സിറ്റി മജിസ്‌ട്രേറ്റ് ഹിന്ദുത്വര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ ഹിന്ദുത്വര്‍ സ്ഥലം വിട്ടു.