ആലപ്പുഴ: മാതൃഭൂമി ലേഖകന്‍ കുട്ടമ്പേരൂര്‍ ധരിത്രിയില്‍ സാജു ഭാസ്‌കര്‍(56)അന്തരിച്ചു. 34 വര്‍ഷമായി മാതൃഭൂമിയുടെ മാന്നാറിലെ ലേഖകനായിരുന്നു. മാന്നാര്‍ ഭാസ്‌കര്‍ സ്റ്റുഡിയോ ഉടമയും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുമായിരുന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേ ചൊവ്വാഴ്ച പുലര്‍ച്ചേ ഒരുമണിയോടേയായിരുന്നു അന്ത്യം. ഭാര്യ: ജി സരിത(അധ്യാപിക, ശ്രീ ഭൂവനേശ്വരി സ്‌കൂള്‍, മാന്നാര്‍). മകള്‍: ധരിത്രി എസ് ഭാസ്‌കര്‍(എന്‍ജിനിയറിങ് വിദ്യാര്‍ഥിനി). സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.