
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ വന്‍ കവര്‍ച്ച. ബാങ്ക് ജീവനക്കാരില്‍ നിന്നു 40 ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തു. പന്തീരാങ്കാവ് സ്വദേശി ഷിബിന്‍ലാല്‍ ആണ് പ്രതി. പോലിസ്, പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.
ഇസാഫ് ബാങ്കിലെ ജിവനക്കാരനായ അരവിന്ദ് എന്നയാളില്‍ നിന്നാണ് പ്രതി ബാഗ് തട്ടിയെടുത്ത് കടന്നു കളഞ്ഞത്. ഇന്നുച്ചക്കായിരുന്നു സംഭവം. ബാഗ് തട്ടിയെടുത്ത് ഇയാള്‍ സ്‌കൂട്ടറില്‍ പോകുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതി ധരിച്ചിരിക്കുന്നത് കറുത്ത ടീഷര്‍ട്ടും മഞ്ഞ റെയിന്‍കോട്ടുമാണെന്നും പോലിസ് പറഞ്ഞു. ഇയാളെ തിരിച്ചറിയുന്നവര്‍ പോലിസില്‍ വിവരമറിയിക്കണമെന്നും നിര്‍ദേശമുണ്ട്.