കൊച്ചിയില്‍ തോക്കുചൂണ്ടി വന്‍കവര്‍ച്ച; അഞ്ചുപേര്‍ കസ്റ്റഡിയില്‍

Update: 2025-10-09 11:03 GMT

കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. കുണ്ടന്നൂരില്‍ അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള സ്റ്റീല്‍ മൊത്തവിതരണ കേന്ദ്രത്തിലാണ് സംഭവം. കവര്‍ച്ചയുടെ ഇടനിലക്കാരന്‍ സജി, സ്റ്റീല്‍ കമ്പനിയില്‍ സജിക്കൊപ്പം എത്തിയ വിഷ്ണു, പിന്നെ ഇവരെ സഹായിച്ച മൂന്ന് പേരെയുമാണ് പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

പ്രതികള്‍ കൈക്കലാക്കിയ പണം കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് സൂചന. പോലിസ് പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു.

Tags: