കോഴിക്കോട്ട് പട്ടാപ്പകല്‍ വീട്ടില്‍ വന്‍കവര്‍ച്ച

Update: 2026-03-26 09:17 GMT

കോഴിക്കോട്: പ്രമുഖ സൈബര്‍ വിദഗ്ധന്‍ പി വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. അഴകൊടി ക്ഷേത്രത്തിന് സമീപമുള്ള പൊല്‍പ്പായമനയിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനെട്ടര പവന്‍ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ വിനോദ് ഭട്ടതിരിപ്പാടും കുടുംബവും തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനായി പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍പ്പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വൈകീട്ട് ആറ് മണിയോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. സംഭവത്തില്‍ നടക്കാവ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: