ഡല്‍ഹി കോളേജില്‍ വന്‍ തീപിടിത്തം (വിഡിയോ)

Update: 2025-05-15 05:30 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പിതംപുരയിലുള്ള ശ്രീ ഗുരു ഗോബിന്ദ് സിങ് കോളേജില്‍ വന്‍ തീപിടിത്തം. ഡല്‍ഹി ഫയര്‍ സര്‍വീസസിന്റെ കണക്കനുസരിച്ച് ഇന്നു രാവിലെ 9:40 ഓടെയാണ് സംഭവം. കോളേജ് ലൈബ്രറിയുടെ ഒന്നാം നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് തീ രണ്ടും മൂന്നും നിലകളിലേക്ക് പടരുകയായിരുന്നു. നിലവില്‍ തീ അണക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍. തീപിടിത്തത്തിനുള്ള കാരണം എന്താണെന്നു വ്യക്തമല്ല.

Tags: