കൊച്ചുവേളിയിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻതീപിടുത്തം

Update: 2024-06-25 06:42 GMT

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയിലുണ്ടായ വന്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റില്‍ രാവിലെ 5.30ഓടെയാണ് തീപിടുത്തം ഉണ്ടായത്. 12 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സൂര്യ പാക്‌സ് എന്ന കന്പനിയുടെ ഗോഡൌണിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപായമൊന്നുമില്ല.

Tags: