'മാസ്‌കും പോരാ'; വായു ഗുണനിലവാരം ഗുരുതരം: ഓണ്‍ലൈനായി ഹാജരാകാന്‍ അഭിഭാഷകരോട് സുപ്രിം കോടതി

Update: 2025-11-14 10:29 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 'ഗുരുതരമായി' തുടരുന്നതിനാല്‍, കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് പകരം ഓണ്‍ലൈനായി ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് സുപ്രിം കോടതി നിര്‍ദേശം. അഭിഭാഷകര്‍ മാസ്‌കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞപ്പോള്‍, ജസ്റ്റിസ് നരസിംഹ പറഞ്ഞത് ഈ അന്തരീക്ഷത്തില്‍ മാസ്‌കുകള്‍ പോലും പോരാ എന്നായിരുന്നു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 408 ആണ്.

അതേസമയം, ഡല്‍ഹി എന്‍സിആറില്‍ വൈക്കോല്‍ കത്തിക്കുന്നത് വായുവിന്റെ ഗുണനിലവാരം മോശമാകാന്‍ കാരണമായെന്ന റിപോര്‍ട്ടുകള്‍ക്കിടെ പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളോട് ഇത് പരിശോധിച്ച് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: