മസാലബോണ്ടില്‍ കിഫ്ബിക്ക് ആശ്വാസം

Update: 2025-12-16 09:10 GMT

കൊച്ചി: മസാല ബോണ്ടില്‍ ഇഡിക്ക് തിരിച്ചടി. കിഫ്ബിക്ക് നോട്ടിസ് നല്‍കിയ നടപടി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കിഫ്ബിയുടെ ഹരജി ഫയലില്‍ സ്വീകരിച്ചു. മുന്‍പ് മുന്‍ മന്ത്രി തോമസ് ഐസകിനടക്കം അയച്ച നോട്ടിസുകള്‍ ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇഡി നടപടിയെ ഹൈക്കോടതി സ്‌റ്റേ ചെയ്തത്. മസാല ബോര്‍ഡുമായി ബന്ധപ്പെട്ട് കിഫ്ബിക്കും മുഖ്യമന്ത്രിക്കും മുന്‍ മന്ത്രി തോമസ് ഐസക്കിനും ഇഡി നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് കിഫ്ബി കോടതിയെ സമീപിച്ചത്.

മസാല ബോണ്ട് ഉപയോഗിച്ച് റിയല്‍ എസ്‌റ്റേറ്റ് തിരിമറികളല്ല നടത്തിയതെന്നും മറിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ പോലുള്ള നടപടികളാണ് ചെയ്തതെന്നും കിഫ്ബി വിശദീകരണം നല്‍കിയിരുന്നു. ഫെമ ചട്ടങ്ങളുടെ ലംഘനമാണ് കിഫ്ബിയുടെ ഭാഗത്ത് നിന്ന് നടക്കുന്നതെന്നായിരുന്നു ഇഡിയുടെ ആരോപണം. വികസന പദ്ധതികള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കല്‍ റിയല്‍ എസ്‌റ്റേറ്റ് നടപടിയാണെന്നായിരുന്നു ഇഡിയുടെ വാദം. ജനുവരിയോടുകൂടി കേസ് വീണ്ടും പരിഗണിക്കും. അതുവരെ യാതൊരു തുടര്‍നടപടിയും നടത്താന്‍ ഇഡിക്ക് അധികാരമില്ല.

Tags: