സംഭലില്‍ ഗാന്ധി ജയന്തി ദിനത്തില്‍ മദ്‌റസ പൊളിച്ചു

Update: 2025-10-02 13:05 GMT

സംഭല്‍: പൊതുസ്ഥലം കെയ്യേറിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ സംഭലില്‍ മദ്‌റസ പൊളിച്ചു. ഗാന്ധി ജയന്തി ദിനം പൊതുഅവധിയാണെങ്കിലും ജില്ലാഭരണകൂടം ബുള്‍ഡോസറുകളുമായി എത്തി മദ്‌റസ പൊളിക്കുകയായിരുന്നു. പ്രദേശത്തെ റായ് ബുസുര്‍ഗ് പള്ളി അടുത്ത ദിവസം പൊളിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൈയ്യേറ്റ ഭൂമികള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ സംഭലില്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു.