മാപ്പിളപ്പാട്ട് ഗായകന്‍ മുഹമ്മദ് കുട്ടി അരീക്കോട് മരിച്ചു

Update: 2025-10-06 06:55 GMT

മലപ്പുറം: പ്രശസ്ത മാപ്പിളപ്പപാട്ട് ഗായകനും ഹാര്‍മോണിസ്റ്റും സംഗീതസംവിധായകനുമായ മുഹമ്മദ് കുട്ടി അരീക്കോട് (68) മരിച്ചു. അരീക്കോട് ഉഗ്രപുരം സ്വദേശിയായ മുഹമ്മദ് കുട്ടി അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു.

മീഡിയവണ്‍ - മാപ്പിളപ്പാട്ട് സമഗ്ര സംഭാവന പുരസ്‌കാരം, മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ എം എസ് ബാബുരാജ് പുരസ്‌കാരം, പ്രഥമ റംലബീഗം പുരസ്‌കാരം, അക്ബര്‍ ട്രാവെല്‍സ് ഇശല്‍ കലാരത്‌ന പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഭാര്യ: ജമീല. മക്കള്‍: ജമാല്‍ പാട്ടോത്ത്, ജുമൈല ഷാജി, ജുംന, ഹംന

Tags: