ഓതറ പഴയകാവില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

Update: 2025-10-26 05:41 GMT

ഇരവിപേരൂര്‍: ഓതറ പഴയകാവില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സിഎസ്ഐ ഇക്കോ സ്പിരിച്വല്‍ സെന്ററ്റിനും ക്ഷേത്രത്തിനും ഇടയില്‍ കാടുപിടിച്ച പറമ്പിലാണ് അസ്ഥികൂടം കണ്ടത്. സമീപത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ ഉരുണ്ടുപോയ പന്തെടുക്കാനായി ചെന്നപ്പോഴാണ് അസ്ഥികൂടം കണ്ടത്. കുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞു. അവര്‍ പോലിസിനെ അറിയിക്കുകയായിരുന്നു. തിരുവല്ല സിഐയുടെ നേതൃത്വത്തില്‍ പോലിസും ഫൊറന്‍സിക് സംഘവും തുടര്‍നടപടി സ്വീകരിച്ചു. ഒരുമാസത്തിന് മുകളില്‍ പഴക്കമുണ്ട്. അസ്ഥികൂടത്തില്‍ കാണുന്ന വലതുകൈയുടേതെന്ന് കരുതുന്ന എല്ലില്‍ സ്റ്റീലിന്റെ കമ്പി കാണുന്നുണ്ട്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അവശിഷ്ടങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് അയച്ചു. കിഴക്കനോതറയില്‍നിന്ന് 59 വയസ്സ് പ്രായംവരുന്ന ആളെ കാണാതായിരുന്നു. ഇതിന് തിരുവല്ല പോലിസില്‍ കേസുണ്ടെന്ന് സിഐ കെ എസ് സുജിത് അറിയിച്ചു. ഡിഎന്‍എ പരിശോധനാഫലം മരിച്ചത് ആരെന്ന് തിരിച്ചറിയാനാകൂ.