ശ്രീകാര്യയത്ത് കിണറ്റിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി

Update: 2026-04-20 10:17 GMT

തിരുവനന്തപുരം: ശ്രീകാര്യയത്ത് കിണറ്റിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി ഭാസ്‌കരപിള്ള(68)യുടേതാണ് മൃതദേഹം എന്നാണ് വിവരം.മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ഒന്നര വര്‍ഷമായി കരിയത്ത് നിര്‍മ്മാണം നടക്കുന്ന ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്നു ഭാസ്‌കരപിള്ള. തൊട്ടടുത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. സാധാരണ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ഇദ്ദേഹം വീട്ടിലെത്തിയിരുന്നത്. മൂന്നുദിവസമായി ഭാസ്‌കരന്‍ പിള്ളയെ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: