മാന്നാര്‍ കൊലപാതകം: പ്രതി മാതാപിതാക്കളെ വധിക്കാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നു

Update: 2025-02-01 09:55 GMT

ആലപ്പുഴ: മാന്നാര്‍ കൊലപാതകക്കേസില്‍ പ്രതി വിജയന്‍ ഡിസംബര്‍ 15 മുതല്‍ക്കെത്തന്നെ മാതാപിതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിയിരുന്നെന്ന് മൊഴി. സ്വന്തം പേരില്‍ സ്വത്ത് എഴുതിത്തരാന്‍ ഇയാള്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും വിജയന്‍ പൊലീസിന് മൊഴി നല്‍കി.

രണ്ടിടങ്ങളില്‍ നിന്ന് വാങ്ങിയ ആറ് ലിറ്റര്‍ പെട്രോളുമായാണ് പ്രതി വീട്ടിലെത്തിയത്. ശേഷം മാതാപിതാക്കള്‍ ഉറങ്ങിയ മുറിയില്‍ പെട്രോള്‍ തളിച്ചു. പിന്നീട് പേപ്പര്‍ കത്തിച്ച് മുറിയിലേക്ക് ഇടുകയും വീടാകെ തീ പടരുകയുമായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് വീടിന് തീപിടിച്ച് ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍(92), ഭാര്യ ഭാരതി(90) എന്നിവര്‍ മരിച്ചത്. പൊള്ളലേറ്റായിരുന്നു ഇരുവരുടെയും മരണം.

Tags: