മഞ്ഞുമ്മൽ ബോയ്സ് സിനിമ സാമ്പത്തിക തട്ടിപ്പു കേസ്; നടൻ സൗബിൻ ഷാഹിറിന് നോട്ടിസ്

Update: 2025-06-05 06:58 GMT

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കേസിൽ നടൻ സൗബിൻ ഷാഹിറിന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ നോട്ടിസ്. 14 ദിവസത്തിനകം ഹാജരാകണമെന്നാണ് നിർദേശം.സൗബിൻ ഷാഹിറിന് പുറമേ സഹനിർമ്മാതാക്കളായ ബാബു ഷാഹിറിനും, ഷോൺ ആന്റണിക്കും നോട്ടിസ് നൽകി.

മികച്ച കളക്ഷൻ നേടിയ ചിത്രത്തിൻ്റെ ലാഭവിഹിതം താരമെന്നു പറഞ്ഞു പറ്റിച്ചെന്ന അരൂർ സ്വദേശിയുടെ പരാതിയിലാണ് നോട്ടിസ്. വ്യാജ രേഖ ചമക്കൽ, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തിട്ടുള്ളത്.

Tags: