മഞ്ഞുമ്മല്‍ ബോയ്‌സ്; സാമ്പത്തിക തട്ടിപ്പുകേസ്; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹരജി തള്ളി

Update: 2025-05-22 09:38 GMT

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹരജി തള്ളി. ഹൈക്കോടതിയാണ് ഹരജി തള്ളിയത്. കേസില്‍ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ഷോബിന്‍ ആന്റണി, ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് നടപടി.

ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്ന് ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനേ തുടര്‍ന്ന് പോലിസ് ഷോബിന്‍ ആന്റണി, ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു.

സിനിമയുടെ 40 % ലാഭവിഹിതം സിറാജിന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ലെന്നാണ് പരാതി. ഇക്കാര്യം ബാങ്ക് രേഖകളില്‍നിന്ന് വ്യക്തമായെന്ന് അന്വോഷണ റിപോര്‍ട്ടില്‍ പോലിസ് ചൂണ്ടിക്കാട്ടിയിരുന്നു.

Tags: