
ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സുമായി നടന്ന ഏറ്റുമുട്ടലില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്.ചന്ദേല്‍ ജില്ലയിലെ ന്യൂ സംതാല്‍ ഗ്രാമത്തിന് സമീപമാണ് സംഭവം. സായുധസംഘങ്ങള്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് പരിശോധനക്ക് പോയ സൈനികര്‍ക്ക് നേരെ വെടിവയ്പ്പുണ്ടായെന്നും ഏറ്റുമുട്ടലില്‍ പത്തുപേര്‍ കൊല്ലപ്പെട്ടെന്നുമാണ് സൈന്യത്തിന്റെ ഈസ്റ്റേണ്‍ കമാന്‍ഡ് അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് സൈനിക നടപടി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച 13 പേരെ പ്രദേശത്ത് നിന്ന് പോലിസ് പിടികൂടിയിരുന്നു. കാംഗ്ലെപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങളാണ് പിടിയിലായിരുന്നത്.