പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍

Update: 2026-01-14 10:28 GMT

മലപ്പുറം: പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പന്‍ പി കെ കുഞ്ഞാലിക്കുട്ടിയെ നേരിട്ട് കണ്ട് അറിയിച്ചു. വി ഡി സതീശനെയും നിലപാടറിയിച്ചെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലെ എത്തിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുത്താണ് നീക്കം നടത്തിയത്. പാലാ തിരുവമ്പാടി തൊടുപുഴ സീറ്റുകളിലാണ് മാണി ഗ്രൂപ്പിന് പിടിവാശിയുള്ളത്. തിരുവമ്പാടി കാര്യത്തില്‍ ലീഗ് വഴങ്ങാന്‍ തയ്യാറാണ്. പക്ഷേ പാലായുടെ കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇന്ന് മലപ്പുറത്തെത്തിയ മാണി സി കാപ്പന്‍ വ്യക്തമാക്കി.

Tags: