മംഗളൂരു: ദക്ഷിണകന്നഡയിലെ ബജ്‌റങ്ദള്‍ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച വിഎച്ച് പി നേതാവ് ശരണ്‍ പമ്പ് വെല്ലിനെ അറസ്റ്റ് ചെയ്തു. ഹര്‍ത്താലില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാത്തതിനാലാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. അവിടെ നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ച മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു. മേയ് ഒന്നിനാണ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. മേയ് രണ്ടിന് എജെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നു. അന്ന് ആശുപത്രിക്ക് പുറത്തുനിന്നാണ് ഇയാള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സുഹാസ് ഷെട്ടിയെ കൊന്നത് 'ജിഹാദി ഇസ്‌ലാമിക് തീവ്രവാദികള്‍' ആണെന്നും പറഞ്ഞു. ഈ ഹര്‍ത്താലില്‍ വലിയ ആക്രമണങ്ങളാണ് നടന്നത്.