അഷ്‌റഫിനെ തല്ലിക്കൊന്ന സംഭവം: മുഖ്യപ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Update: 2025-08-22 08:23 GMT

മംഗളൂരു: കര്‍ണാടകത്തിലെ കുഡുപ്പുവില്‍ വയനാട് സ്വദേശി അഷ്‌റഫിനെ തല്ലിക്കൊന്ന കേസിലെ മുഖ്യപ്രതികളുടെ ജാമ്യാപേക്ഷ തള്ളി. അഷ്‌റഫിനെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയ ടി സച്ചിന്‍, മഞ്ചുനാഥ് എന്നിവരുടെ ജാമ്യാപേക്ഷയാണ് മംഗളൂരു സെഷന്‍സ് കോടതി ജഡ്ജി വി എന്‍ ജഗദീഷ് തള്ളിയത്. പ്രതികളുടേത് അതിക്രൂരമായ പ്രവൃത്തിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2025 ഏപ്രില്‍ 27നാണ് അഷ്‌റഫിനെ ഹിന്ദുത്വ സംഘം തല്ലിക്കൊന്നത്. പാകിസ്താന് വേണ്ടി മുദ്രാവാക്യം വിളിച്ചുവെന്ന കഥയും പിന്നീട് അവര്‍ കെട്ടിചമച്ചു.