പത്തനംതിട്ട: മണ്ഡല കാല തീര്‍ഥാടനത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള മണ്ഡല പൂജ ഇന്ന് നടക്കും. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മ്മികത്വത്തിലാണ് മണ്ഡല പൂജ നടക്കുക.
രാവിലെ 10.10 നും 11.30 നും ഇടയിലാണ് മണ്ഡല പൂജ. രാത്രി 10 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. മണ്ഡലപൂജ പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്ക് ഉല്‍സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും.