മാനന്തവാടിയില്‍ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; പ്രതി പിടിയില്‍

Update: 2026-02-11 06:51 GMT

മാനന്തവാടി: മാനന്തവാടിയില്‍ 4 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പിടിയില്‍. ജിഹാസ് എന്നയാളാണ് പിടിയിലായത്. ഇയാളെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് ഇയാള്‍ സമ്മതിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റര്‍ അകലെ വെച്ച് കുട്ടിയെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ സ്‌കൂട്ടറില്‍ ഇരുത്തി ഒരാള്‍ കൊണ്ടുപോകുന്നത് പോലിസ് കണ്ടെത്തിയിരുന്നു.നാട്ടുകാരും പോലിസും ചേര്‍ന്ന് നടത്തിയ തെരച്ചിലിന് ഒടുവില്‍ രണ്ട് മണിക്കൂറിന് ശേഷം 9.45 ഓടെ തരുവണയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

Tags: