മാനാഞ്ചിറ സ്‌ക്വയറിന് സമീപം മാലപൊട്ടിക്കാന്‍ ശ്രമിച്ചയാളെ ഓട്ടോഡ്രൈവര്‍ പിടികൂടി

Update: 2025-02-21 12:54 GMT

കോഴിക്കോട്: മാനാഞ്ചിറ സ്‌ക്വയറിനു മുന്നിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മാലപൊട്ടിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചയാളെ ഓട്ടോ ഡ്രൈവര്‍ പിടികൂടി. ഹൈദരാബാദ് സ്വദേശി രാജാറാവുവാണ് പിടിയിലായിരിക്കുന്നത്. മാലപൊട്ടിച്ച് ഓടിപോവുകയായിരുന്ന രാജറാവുവിനെ ഓട്ടോഡ്രൈവറായ വിപിനാണ് ഓടിച്ചിട്ട് പിടിച്ചത്. തുടര്‍ന്ന് ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. രാജറാവുവില്‍ നിന്നും പിടിച്ചെടുത്ത മാല യുവതിക്ക് തിരികെനല്‍കി.