ആശുപത്രിയില്‍ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
ഇന്ന് പുലര്‍ച്ചെയാണ് പട്ടം എസ്യുടി ആശുപത്രിയില്‍ വച്ച് കേബിള്‍ കഴുത്തില്‍ മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയത്
തിരുവനന്തപുരം: പട്ടം എസ്യുടി ആശുപത്രിയില്‍ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കരകുളം സ്വദേശി ഭാസുരനാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെ ഇലക്ട്രിക് ബെഡ് ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന കേബിള്‍ ഉപയോഗിച്ച് ഭാസുരന്‍ ജയന്തിയെ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അഞ്ചാംനിലയില്‍ നിന്ന് ചാടിയ ഭാസുരനെ ഗുരുതര പരിക്കുകളോടെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മരണം സ്ഥിരീകരിച്ചത്.
മാസങ്ങളോളമായി ജയന്തി കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് ചികില്‍സക്കായി ചെലവായിരുന്നതെന്നും, സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഭാസുരന്‍ കൊലപാതകം നടത്തി ആത്മഹത്യ ചെയ്തതെന്നുമാണ് ഇവരുടെ മകള്‍ നല്‍കിയ മൊഴിയെന്നാണ് പോലിസ് നല്‍കുന്ന വിവരം.