റമദാന്‍ വ്രതത്തിനായി അത്താഴം കഴിക്കാന്‍ നില്‍ക്കുകയായിരുന്ന യുവാവിനെ വെടിവച്ചു കൊന്നു (18 + വീഡിയോ)

Update: 2025-03-15 02:14 GMT

അലീഗഡ്: റമദാന്‍ വ്രതത്തിനായി അത്താഴം കഴിക്കാന്‍ നില്‍ക്കുകയായിരുന്ന യുവാവിനെ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ അലീഗഡില്‍ ഹോളിദിനമായ വെള്ളിയാഴ്ച്ച രാവിലെ 3.15നാണ് സംഭവം. ഹാരിസ് എന്ന യുവാവാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ബൈക്കുകളിലെത്തിയ സംഘമാണ് ഹാരിസിനെ വെടിവച്ചത്. നിലത്തു വീണ ഹാരിസിനെ മരണം ഉറപ്പാക്കാനായി വീണ്ടും വെടിവക്കുകയും ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായി എഎസ്പി മയാങ്ക് പഥാക് പറഞ്ഞു.