ജ്വല്ലറി ഉടമയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി കീഴടങ്ങി
കോട്ടയം: പാലാ രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമം. ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ(55)യാണ് ഇളംതുരുത്തിയില്‍ ഹരി (59) ജ്വല്ലറിയിലെത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ അശോകനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീയിട്ട ഉടന്‍ ഓടി രക്ഷപെട്ട പ്രതി ഹരി ഒരു മണിക്കൂറിനുശേഷം രാമപുരം പൊലീസില്‍ കീഴടങ്ങി.