യുവാവിനെ മര്‍ദ്ദനത്തിനിരയാക്കി, ഭാര്യയെ പീഡിപ്പിച്ചു, മകനെ നഗ്നനാക്കി; ഡല്‍ഹിയില്‍ കുടുംബത്തിനു നേരേ ആക്രമണം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടുംബത്തിനു നേരേ ആക്രമണം. വീടിനു മുകളില്‍ ജിം നടത്തുന്ന രാകേഷ് ഗാര്‍ഗ് എന്നയാള്‍ക്കും ഭാര്യക്കും മകനുമാണ് മര്‍ദ്ദനമേറ്റത്. ഭാര്യയെ ആക്രമികള്‍ പീഡിപ്പിക്കുകയും മകനെ നഗ്നനാക്കി തെരുവിലേക്ക് വലിച്ചിഴച്ചെന്നും പരാതിയില്‍ പറയുന്നു.
ജനുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന്റെ ടെറസ് ഇയാല്‍ ജിം നടത്താനായി കുറച്ച പേര്‍ക്ക് നല്‍കിയിരുന്നു. അന്നേ ദിവസം, ഗാര്‍ഗ് ബേസ്‌മെന്റില്‍ ചോര്‍ച്ചയുണ്ടോ എന്നു പരിശോധിക്കാന്‍ മുകളില്‍ കയറിയ സമയത്ത്, ജിം നോക്കി നടത്തുന്ന സതീഷ് യാദവ് എന്നയാളും മറ്റു നാലു പേരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ ഗാര്‍ഗിന്റെ ഭാര്യയെ പീഢനത്തിനിരയാക്കി. ബഹളം കേട്ടത്തിയ മകനെ ഇവര്‍ നഗ്നനാക്കി വലിച്ചിഴയ്ക്കുകയായിരുന്നു. ഗാര്‍ഗിന്റെ ബിസിനസ് തട്ടിയെടുക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലിസ് സതീഷ് യാദവിനെ അറസ്റ്റു ചെയ്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.