രാജസ്ഥാനില്‍ കനത്ത മഴ; 23 മരണം; ദര്‍ഗയ്ക്ക് സമീപം യുവാവ് ഒലിച്ചുപോയി(വീഡിയോ)

Update: 2025-07-19 16:11 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ കനത്ത മഴയില്‍ വിവിധ കാരണങ്ങളാല്‍ 23 പേര്‍ മരിച്ചു. അജ്മീര്‍, പുഷ്‌കര്‍, ബുണ്ടി, സവായ് മധോപൂര്‍, പാലി തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. നിരവധി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഗോലേര ഗ്രാമത്തില്‍ കുടുങ്ങിയ 17 പേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. അജ്മീര്‍ ദര്‍ഗയ്ക്ക് സമീപം നിരവധി പേര്‍ വെള്ളത്തില്‍ ഒഴുകിപോയി. പ്രദേശവാസികള്‍ അവരെ രക്ഷപ്പെടുത്തി.