പരപ്പനങ്ങാടി: പുത്തരിക്കല്‍ സ്വകാര്യ ആശുപത്രിക്ക് സമീപം ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. ഇന്നു വൈകുന്നേരം ആറുമണിയോടടുത്താണ് സംഭവം. പുത്തരിക്കല്‍ പൊട്ടിക്കുളത്ത് അരുണ്‍ (36) ആണ് ഭാര്യ
മേഘ്‌നയെ വെട്ടിയത്. ഇവര്‍ തമ്മില്‍ പിരിഞ്ഞിരിക്കുകയായിരുന്നു. കുട്ടികളെ കാണാന്‍ മേഘ്‌ന ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയെങ്കിലും അനുവദിച്ചില്ല. അതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. അരുണെ പരപ്പനങ്ങാടി പോലിസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.