വസ്തു അളക്കുന്നതിനിടെ തര്‍ക്കം; അയല്‍വാസിയുടെ കുത്തേറ്റയാള്‍ മരിച്ചു

Update: 2025-03-21 06:47 GMT

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍ കരയില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം. മാവിളക്കടവ് സ്വദേശി ശശിക്കാണ് അയല്‍വാസിയുടെ കുത്തേറ്റത്. കുത്തേറ്റ ഉടനെ ശശി മരിക്കുകയായിരുന്നു.

താലൂക്ക് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി വസ്തു അളക്കുന്നതിനിടയില്‍ ശശിയും അയല്‍വാസിയായ മണിയനും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു. ഇതിനിടെ മണിയന്‍ ശശിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു.

Tags: