കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് സംഭവം. ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. ബസില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.