ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 80 വര്‍ഷം കഠിന തടവ്

Update: 2026-01-17 13:04 GMT

മലപ്പുറം: വഴിക്കടവില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 80 വര്‍ഷം കഠിന തടവ് ശിക്ഷ. 1.6 ലക്ഷം രൂപ പിഴയും അടയ്ക്കണം. വഴിക്കടവ് സ്വദേശി എന്‍ പി സുരേഷ് ബാബുവിനെയാണ് നിലമ്പൂര്‍ അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴത്തുക അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മൂന്നു വര്‍ഷവും മൂന്ന് മാസവും കൂടുതല്‍ ശിക്ഷ അനുഭവിക്കണം.

2023 ഡിസംബറിലും 2024 ഫെബ്രുവരിയിലും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. വഴിക്കടവ് പോലിസാണ് കേസ് അന്വേഷിച്ചത്. 2017ലും ഇയാള്‍ സമാനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് വഴിക്കടവ് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിലവില്‍ ഇയാളെ തവനൂര്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.