യുവാവിനെ കാണാനില്ലെന്ന്

പെരിന്തല്‍മണ്ണ എരവിമംഗലം കുന്നത്തുവീട്ടില്‍ ബാസില്‍(20)നെയാണ് കഴിഞ്ഞ ആറു ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടത്

Update: 2021-11-06 08:27 GMT

പെരിന്തല്‍മണ്ണ: യുവാവിനെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ എരവിമംഗലം കുന്നത്തുവീട്ടില്‍ സക്കീറിന്റെ മകന്‍ ബാസില്‍(20)നെയാണ് കഴിഞ്ഞ ആറു ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടത്. രണ്ടാം തിയതി മുതല്‍ യുവാവിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നിട്ടില്ല. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9947449418, 9739567700 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Tags: