ബേപ്പൂരിലെ ലോഡ്ജില്‍ കൊല്ലം സ്വദേശി വെട്ടേറ്റ് മരിച്ചനിലയില്‍

Update: 2025-05-24 04:45 GMT
ബേപ്പൂരിലെ ലോഡ്ജില്‍ കൊല്ലം സ്വദേശി വെട്ടേറ്റ് മരിച്ചനിലയില്‍

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബര്‍ റോഡ് ജങ്ഷനിലെ ലോഡ്ജില്‍ കൊല്ലം സ്വദേശിയെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വലപ്പണിക്കാരനായ സോളമനെയാണ് മരിച്ചനിലയില്‍ കണ്ടത്. ബേപ്പൂര്‍ ഹാര്‍ബറിന് സമീപത്തെ ത്രീസ്റ്റാര്‍ ലോഡ്ജിലാണ് സംഭവം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ബേപ്പൂര്‍ പോലിസ് സ്ഥലത്തെത്തി. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലിസ് പറഞ്ഞു.

Similar News