കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി; മകനെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമം
കോട്ടയം: കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂര്‍ എലക്കോടത്ത് കെ എസ് രമണി(70)യാണ് മരിച്ചത്. ഭര്‍ത്താവ് ഇ കെ സോമനെ(74) പോലിസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ മകനെയും സോമന്‍ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും മൂത്തമകന്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് അത് പരാജയപ്പെട്ടു. വിവരം അറിഞ്ഞ് കിടങ്ങൂര്‍ പോലിസ് സ്ഥലത്തെത്തി. സോമനെ കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതിയെ ചോദ്യം ചെയ്ത് വരുകയാണ്.