മലപ്പുറം: തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവില്‍ സംസ്ഥാന പാതയില്‍ നടന്ന വാഹനാപകടത്തില്‍ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കല്‍ തോട്ടത്തില്‍ മുഹമ്മദിന്റെ മകന്‍ നുബൈദ് (38) ആണ് മരിച്ചത്.
ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. നുബൈദ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഉമ്മ: അലീമ.
ഭാര്യ: റാഷിദ.
മക്കള്‍: നഹര്‍ മുഹമ്മദ്, നസ ഹലീമ.