കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

Update: 2025-09-09 06:36 GMT

കോഴിക്കോട്: കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കൂടത്തായി സ്വദേശി അബ്ദുല്‍ ജബ്ബാറാണ് മരിച്ചത്. കാട്ടുപന്നി ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ജബ്ബാര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് ബൈക്കില്‍ വരുമ്പോള്‍ കാട്ടുപന്നി ജബ്ബാറിനു നേരേ പാഞ്ഞടുത്തത്. ബൈക്കിന് വേഗം കൂട്ടിയെങ്കിലും പന്നി കുത്തിയിടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജബ്ബാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

Tags: