കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വസതിയില്‍ ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍
നാഗ്പൂര്‍: കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരിയുടെ നാഗ്പൂരിലെ വസതിയില്‍ ബോംബ് വച്ചെന്ന് വിളിച്ചു പറഞ്ഞ യുവാവ് അറസ്റ്റില്‍. നാഗ്പൂരിലെ സക്കര്‍ദാര സ്വദേശിയായ ഉമേഷ് വിഷ്ണു റാവുത്താണ് അറസ്റ്റിലായത്. പ്രതിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു. പ്രതി പ്രദേശത്തെ ഒരു ലോക്കല്‍ മദ്യശാലയിലാണ് ജോലി ചെയ്യുന്നത്.