കൊച്ചി: തൃപ്പൂണിത്തുറ പെരീക്കാട് വീടിന് തീയിട്ട ശേഷം വയോധികന്‍ തൂങ്ങിമരിച്ചു. എരൂര്‍ വെസ്റ്റ് പെരിക്കാട് ചക്കാലപ്പറമ്പില്‍ പ്രകാശന്‍ (59) ആണ് മരിച്ചത്. നേരിയ പൊള്ളലേറ്റ പ്രകാശന്റെ മകന്‍ ചികില്‍സയിലാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. വീടിന് തീയിട്ട ശേഷം പ്രകാശനെ വീടിന് പിന്നില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു പ്രകാശന്‍. പോലിസ് അന്വേഷണം ആരംഭിച്ചു.