ബംഗ്ലാദേശില്‍ വ്യോമസേനാ താവളത്തിന് മുന്നില്‍ സംഘര്‍ഷം; ഒരു മരണം

Update: 2025-02-24 12:50 GMT

ധാക്ക: ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ വ്യോമസേനാ താവളത്തിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണം തടയാന്‍ വ്യോമസേന നടത്തിയ നടപടികളിലാണ് ഒരാള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. പ്രദേശത്ത് കട നടത്തുന്ന ശിഹാബ് കബീര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. 15,000-20,000 പേര്‍ അടങ്ങിയ സംഘം പ്രകടനമായി ക്യാംപില്‍ കടക്കാന്‍ ശ്രമിച്ചെന്നും ക്യാംപിന് നേരെ കല്ലെറിഞ്ഞെന്നും അതിനെ തടയേണ്ടി വന്നെന്നും ഡിഐജി അഹ്‌സാന്‍ ഹബീബ് പറഞ്ഞു. അതേസമയം, പോലിസ് തന്റെ മകന്റെ തലയിലാണ് വെടിവെച്ചതെന്ന് ശിഹാബ് കബീറിന്റെ മാതാവ് ആമിന ഖാത്തും പറഞ്ഞു.