പാലക്കാട്: വെളളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാള്‍ മരിച്ചു. ഒറ്റപ്പാലത്ത് അമ്പലപ്പാറ വേങ്ങശേരി താനിക്കോട്ടില്‍ രാധാകൃഷ്ണനാണ് മരിച്ചത്. നവംബര്‍ അഞ്ചിനാണ് സംഭവം. ജ്യൂസ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് രാധാകൃഷ്ണന്‍ അബദ്ധത്തില്‍ കുടിക്കുകയായിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.
തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇലക്ട്രോണിക് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കട നടത്തുന്ന രാധാകൃഷ്ണന്‍ ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നത്. ഇതാണ് അബദ്ധത്തില്‍ കുടിച്ചത്.