മലപ്പുറം: പോളിങ് ബൂത്തില്‍ കുഴഞ്ഞു വീണയാള്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചെറുകാവ് സ്വദേശി അഹമ്മദ് കോയയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ചെറുകാവ് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് പറവൂരിലെ മുഹമ്മദിയ മദ്രസയില്‍ വോട്ടു ചെയ്യാന്‍ എത്തിയപ്പോഴാണ് അഹമ്മദ് കോയ വോട്ടിങ് മെഷിനു മുന്നില്‍ കുഴഞ്ഞു വീണത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.