റിയാദ്: റിയാദില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൊപ്പം നെടുമ്പ്രക്കാട് അമയൂര്‍ സ്വദേശി ചിരങ്ങാംതൊടി ഹനീഫ(44)യാണ് മരിച്ചത്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഹനീഫ ഇന്നലെ കുട്ടികളെ സ്‌കൂളില്‍ നിന്നു കൊണ്ടു വരാന്‍ പോയ സമയത്ത് പാര്‍ക്കിങ്ങില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഭാര്യ സാജിദ. മക്കള്‍: ഷിബിന്‍, ഷിബില്‍, അനസ്.