മദ്യപിച്ച ശേഷം പ്രതിമയ്ക്ക് മുകളില്‍ കയറി അസഭ്യവര്‍ഷം; ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം

Update: 2025-12-30 10:06 GMT

കൊല്ലം: പുനലൂരില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. പ്രദേശവാസിയായ ഹരിലാലാണ് മദ്യപിച്ച ശേഷം പ്രതിമയ്ക്ക് മുകളില്‍ കയറി അസഭ്യവര്‍ഷം നടത്തിയത്.

ഗാന്ധി പ്രതിമയുടെ ചെകിട്ടത്ത് ഇയാള്‍ അടിക്കുന്നതായും പുറത്തു വന്ന ദൃശ്യങ്ങളില്‍ കാണാം.സമീപത്തെ കടകളിലും ഇയാള്‍ അതിക്രമം നടത്തിയിരുന്നു. ഇയാള്‍ പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നോട്ടിരവധി കേസുകള്‍ ഉണ്ട്. പോലിസ് കേസെടുത്തു.

Tags: