
മുംബൈ: നീറ്റ് മോക്ക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന് പിതാവ് മകളെ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ സാംഗ്‌ലി സ്വദേശിനിയായ സാധ്‌ന ബോണ്‍സ്‌ലെ(17)യാണ് കൊല്ലപ്പെട്ടത്. പിതാവും അധ്യാപകനുമായ ധോണ്ടിറാം ബോണ്‍സ്‌ലെയെ പോലിസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് പരീക്ഷയില്‍ 92.6 ശതമാനം മാര്‍ക്കുണ്ടായിരുന്നു സാധ്‌നയ്ക്ക്. തുടര്‍ന്നാണ് നീറ്റിന് പരിശീലനം ആരംഭിച്ചത്. പ്രാക്ടീസ് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. വടിയെടുത്താണ് ഇയാള്‍ മകളെ തല്ലിയത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് സാധ്‌ന മരിച്ചത്.