സിഗരറ്റ് നല്‍കാന്‍ വൈകി; കടയിലെ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു

Update: 2026-03-09 07:16 GMT

കൊച്ചി: വൈറ്റിലയില്‍ സിഗരറ്റ് നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് കടയിലെ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച് മൂന്നംഗ സംഘം. പാലക്കാട് സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ കടവന്ത്ര പോലിസ് കേസെടുത്തു.

ഇന്നലെ വൈകീട്ട് കടയിലെത്തിയ മൂന്നംഗ സംഘം സിഗരറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. കടയില്‍ ജ്യൂസ് അടിക്കുകയായിരുന്ന ജീവനക്കാരന്‍ അതിന് ശേഷം സിഗരറ്റ് നല്‍കാമെന്ന് പറഞ്ഞു. പക്ഷെ അത്രേം നേരം കാത്തുനില്‍ക്കാന്‍ കഴിയാത്ത സംഘം കടയ്ക്ക് മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ മൂന്നംഗ സംഘം ജീവനക്കാരനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Tags: