പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചു

Update: 2025-05-17 03:15 GMT

ഇന്‍ഡോര്‍: വീട്ടിലിരുന്ന് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ യുവാവിനെ മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഗാന്ധിനഗര്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം. കര്‍ണി സേന എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് മുഹമ്മദ് ജാവേദ് എന്ന യുവാവിനെ ആക്രമിച്ചത്. മര്‍ദ്ദിച്ചതിന് ശേഷം യുവാവിനെ പോലിസിന് കൈമാറി. പോലിസാവട്ടെ അക്രമികള്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം മുഹമ്മദ് ജാവേദിനെതിരെ കേസെടുത്തു.